യേശുവിനെ പൂര്‍ണ്ണമായും അറിയുക
'ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും' (യോഹ 14: 16).
മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്വസിപ്പിക്കുന്ന വാക്കുകള്‍ നല്‍കാന്‍ യേശുവിന് മാത്രമേ കഴിയുകയുള്ളൂ; ജീവിതത്തിന്റേയും നിത്യജീവന്റേയും വചനങ്ങള്‍ അവന് മാത്രമേ ഉള്ളൂ. 'അവനിലൂടെ ഈ ലോകം രക്ഷ' പ്രാപിക്കുന്നതിനു വേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു.
അവിശ്വാസത്തിനും നിരാശയ്ക്കുമുള്ള പരിഹാരം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ മാത്രമേ ഉള്ളൂ. യേശുക്രിസ്തുവിലൂടെ നാം ദൈവത്തെ മാത്രമല്ല അറിയുന്നത്, നമ്മളെത്തന്നെയുമാണ്.
അതേ സമയം തന്നെ യേശുവിലൂടെ അല്ലാത ജീവിതത്തേയും മരണത്തേയും കുറിച്ച് നമുക്ക് അറിഞ്ഞുകൂടാ. ക്രിസ്തുവിനെ ഒഴിവാക്കിയാല്‍, ദൈവത്തേയോ, നമ്മളെത്തന്നെയോ, അറിയാന്‍ നമുക്ക് കഴിയുകയില്ല.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 1.3.80)