'പുറത്ത് നിക്കെടോ, എന്താ ബാത്‌റൂമിലേക്ക് വരുവാണോ'; ഇ ഡിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനായി പിണറായി വിജയന്‍
ചെങ്ങന്നൂര്‍: ഇ ഡിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചതോടെ പ്രതിപക്ഷനേതാവ് ക്ഷുഭിതനായി.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയതാണ് പിണറായി വിജയന്‍. 'പുറത്ത് നിക്കെടോ. എന്താ ബാത്‌റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാന്‍ അല്ല' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനും എതിരെ കേസെടുക്കാനുളള കത്തില്‍ ധൃതി പിടിച്ചൊന്നും ചെയ്‌തെന്ന് വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
നിയമോപദേശത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനുമുളള സാവകാശം എടുത്ത് തീരുമാനത്തിലേക്ക് പോകാനാണ് ധാരണ. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഇ.ഡിയുടെ നിലപാടുകളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനവും സിഎംആര്‍എല്‍ മാസപ്പടി ഡയറിയില്‍ യുഡിഎഫ് നേതാക്കളുടെ പേരുളളതും പ്രതിപക്ഷത്ത് നിന്നുളള ചോദ്യങ്ങളായി സര്‍ക്കാരിന്റെ മുന്നിലുണ്ട്.
ഇഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷ വിമര്‍ശനം. സിഎംആര്‍എല്‍-എക്‌സോലോജിക് ഇടപാടില്‍ കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് ഉപഗേശം തേടിയത്. ഇ.ഡി നീക്കത്തോട് പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.