യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാന്‍ സര്‍ക്കുലറുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത

 
great



ലണ്ടന്‍: യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും, രൂപതാംഗത്വം സംബന്ധിച്ചു നിലവിലുള്ള ആശങ്കകള്‍ പരിഹരിച്ചുകൊണ്ടും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. 

ക്‌നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാര്‍ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയില്‍വച്ചു നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

യുകെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അംഗമാകുന്നത് വഴി അവരുടെ ക്‌നാനായത്വം ഒരിക്കലും നഷ്ട്ടമാകില്ലായെന്ന് ഈ സര്‍ക്കുലറില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അംഗമാകുന്നത് വഴി ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ കോട്ടയം അതിരൂപതാംഗത്വവും മാതൃ ഇടവകാംഗത്വവും നഷ്ട്ടമാകുകയില്ലായെന്ന് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 2023-ല്‍ പുറത്തിറക്കിയ സര്‍ക്കുലറിനെ പൂര്‍ണ്ണമായി അംഗീകരിച്ചുക്കൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 

നിലവില്‍ യുകെയിലെ ക്‌നാനായ വിശ്വാസികള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കകള്‍ക്ക് പൂര്‍ണ്ണ വിരാമമിട്ടുക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍.

Tags

Share this story

From Around the Web