ഇറാന് പിന്തുണയുമായി ജോര്‍ജിയ മെലോണിയ ; വിമര്‍ശനവുമായി ട്രംപ്

 
trumph melonia


ഇറാനെ പിന്തുണയ്ക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ അത്യപ്തി പ്രകടിപ്പിച്ച് ട്രംപ്. അങ്കാരയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. 


ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോണി നല്ലൊരാളാണെങ്കിലും അവരുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചു.

പശ്ചിമേഷ്യന്‍ വിഷയത്തില്‍ യുഎസിന്റെ നിലപാടുകളെ പിന്തുണയ്ക്കാത്തത് കൊണ്ടാണ് ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടായത്. 

ഇറാന്‍, നാറ്റോ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പരസ്യമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. യൂറോപ്പിലെ സഖ്യകക്ഷികള്‍ യുഎസിനെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ട്രംപ് വിമര്‍ശിക്കുന്നത്. 


കുടിയേറ്റം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമാന നിലപാടുള്ളവരായിരുന്നു ഇരുവരും.


എന്നാല്‍ ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോപ്പ് ലിയോ പതിനാലമെ?ന്റെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. 

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിലും യുഎസിനെ പിന്തുണയ്ക്കാന്‍ മെലോണി തയ്യാറായിരുന്നില്ലന്നു ട്രംപ് കൂട്ടിചേര്‍ത്തു. 2025ലെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ജോര്‍ജ്ജിയ മെലോണി.

Tags

Share this story

From Around the Web