ഗാസ പരാമര്‍ശം: എഴുത്തുകാരി ഡോ. എം ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍

പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണം. സംഘപരിവാറിന്റെ ഭാഗത്ത് നിന്നാമാണ് സൈബര്‍ ആക്രമണമുണ്ടായത്.
വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍ എന്ന പരാമര്‍ശത്തിന് എതിരെയാണ് ആക്രമണമുണ്ടായത്.
ഇതിന് പിന്നാലെ ലീലാവതി ടീച്ചറുടെ പ്രസ്താവന അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
തനിക്ക് എല്ലാ കുട്ടികളും ഒരുപോലെയെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. ദേശത്തിന്റെയും വര്‍ണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പറഞ്ഞതല്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് വിശക്കുമ്പോള്‍ തനിക്ക് ഭക്ഷണം കഴിക്കാന്‍ വിഷമം ആണെന്ന് പറഞ്ഞു.
വര്‍ഷങ്ങളായി താന്‍ തന്റെ എഴുത്തുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. കുട്ടികളുടെ വിശപ്പാണ് പ്രശ്‌നം.
കുട്ടികളുടെ വിശപ്പ് മാറ്റാന്‍ കഴിയാതെ യജ്ഞം നടത്തിയിട്ട് എന്ത് കാര്യമെന്ന് കൃഷ്ണന്‍ പുരാണത്തില്‍ ചോദിച്ചിട്ടുണ്ട്. അത് തന്നെയാണ് താനും ചോദിച്ചതെന്ന് ഡോ. എം ലീലാവതി പറഞ്ഞു.