ഗസ്സ വെടിനിര്‍ത്തല്‍. കരാറിന് ഒരാഴ്ച കൂടി സാവകാശം വേണമെന്ന് നെതന്യാഹു. ആവശ്യം അംഗീകരിച്ച് ട്രംപ്. അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകും

തെല്‍ അവിവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഒരാഴ്ച കൂടി സാവകാശം വേണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ആവശ്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുവദിച്ചതായി റിപ്പോര്‍ട്ട്.
അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്.
പൂര്‍ണ യുദ്ധവിരാമവും സൈനിക പിന്‍മാറ്റവും നിര്‍ബന്ധമാണെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസിനു മുമ്പാകെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു.
കൂടുതല്‍ സ്വീകാര്യമായ പുതിയ നിര്‍ദേശം ഹമാസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നെതന്യാഹു പറഞു. എന്നാല്‍ പൂര്‍ണ യുദ്ധവിരാമം നടപ്പില്ലെന്നും നെതന്യാഹു സൂചിപ്പിച്ചു.
ബന്ദികളുടെ ബന്ധുക്കളും പ്രതിപക്ഷവും ഉയര്‍ത്തുന്ന സമ്മര്‍ദം പരിഗണിച്ചാണ് ചില വിട്ടുവീഴ്ചകള്‍ക്ക് നെതന്യാഹു തയാറാകുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലിന് ഒരാഴ്ച കൂടി സമയം അനുവദിച്ചതായി അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.