നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് ഇടവകയില്‍  1500 ഓളം പാപ്പാഞ്ഞിമാരുടെ സംഗമവും വിളംബര യാത്രയും

 
christmas carol

വൈപ്പിന്‍: ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ ബോണ്‍ നതാലെ എന്ന പേരില്‍ 1500 ഓളം പാപ്പാഞ്ഞിമാരുടെ സംഗമവും വിളംബര യാത്രയും നടത്തി.വെളിയത്താംപറമ്പ് ജംക്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര യാത്ര വാടേല്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും ബാന്‍ഡ് മേളവും വാദ്യഘോഷവും അകമ്പടിയായി.
ഒട്ടകപ്പുറത്തേറ്റിയ പുല്‍ക്കൂടും കുതിരപ്പുറത്തേറിയ സാന്താക്ലോസ്മാരും 15 അടിയോളം ഉയരത്തില്‍ പൊയ്ക്കാല്‍ കുത്തി നടക്കുന്ന കൂറ്റന്‍ പാപ്പാഞ്ഞിമാരും യാത്രയ്ക്ക് പകിട്ടേകി. സംഗമം  ഇടവക വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്  ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജിക്‌സണ്‍ ജോണ്‍ ചേരിയില്‍ പ്രസംഗിച്ചു.


 

Tags

Share this story

From Around the Web