കൊല്ലം പുനലൂരില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി

 
GANDHI

കൊല്ലം: പുനലൂരില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി


ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തി.

ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ലടിച്ച് തകര്‍ത്ത കേസിലെയും പ്രതിയാണ്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
 

Tags

Share this story

From Around the Web