ഫുള്‍ 80s വൈബ്! ട്രെന്‍ഡ് പിടിച്ച് ജെന്‍സിയും...

 
RUYA



ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ഏതോ ഒരു ടൈം ട്രാവലിലൂടെ നേരെ എണ്‍പതുകളിലെത്തിയ അനുഭൂതിയാണ്. ആളുകളുടെ ഫീഡുകളില്‍ നിറയെ വിന്റേജ് ലുക്കിലുള്ള '80 െസ്‌റ്റൈല്‍' ചിത്രങ്ങളാണ്. 


നീട്ടി വളര്‍ത്തിയ മുടിയും കട്ടി ചെയിനും ഡെനിമും അണിഞ്ഞൊരു വിഭാഗം തിളങ്ങുമ്പോള്‍, വയറിലേക്ക് കയറ്റി ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റും കൂളിങ് ഗ്ലാസും ധരിച്ച് മറ്റൊരു കൂട്ടരും ശ്രദ്ധ നേടുന്നു. ഇതിനുപുറമെ, പഴയകാല സിനിമകളിലെപ്പോലെ ആ പ്രൗഢിയുള്ള കപ്പിള്‍ ഫോട്ടോകള്‍ പങ്കുവെക്കുന്നവരും നിരവധിയാണ്.

ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ ട്രെന്‍ഡുകളില്‍ ഒന്നായി ഈ എണ്‍പതുകളുടെ ഫാഷന്‍ ശൈലി മാറിക്കഴിഞ്ഞു. ഈ കൗതുകം സ്വന്തം ചിത്രങ്ങളില്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രോംപ്ടുകളും റെഡിയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത് 'what would i have looked like in the 80s' എന്ന പ്രോംപ്ട് നല്‍കിയാല്‍ മതി, നിമിഷനേരം കൊണ്ട് എണ്‍പതുകളിലെ ഗെറ്റപ്പിലുള്ള കിടിലന്‍ ഫോട്ടോ സ്വന്തമാക്കാം.


ഇതോടെ ഫുള്‍ 80s വൈബ്! പഴയകാല ഫാഷനും വിന്റേജ് ഫോട്ടോ ലുക്കും ഒക്കെ ചേര്‍ന്നുള്ള ചിത്രം ലഭിക്കും.

Tags

Share this story

From Around the Web