ഫുജൈറ വാഹനാപകടം; മരിച്ചവരില്‍ 4 ഇന്ത്യക്കാരെന്ന് സ്ഥിരീകരണം, 7 ഇന്ത്യക്കാര്‍ക്ക് പരിക്ക്,

 
FUJIRa


ദുബൈ: ഫുജൈറ വാഹനാപകടത്തില്‍ മരിച്ച 14 പേരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ച് യുഎഇ ആഭ്യന്തരമന്ത്രാലയം. പരിക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 10 പേരും പരിക്കേറ്റ 30 പേരില്‍ 8 പേരും യുഎഇ സ്വദേശികളാണ്. 6 ഒമാനികള്‍, 3 ഈജിപ്തുകാര്‍, 2 പാകിസ്താനികള്‍, 2 ബ്രസീലുകാര്‍, 2 ജോര്‍ദാനികള്‍ എന്നിങ്ങനെയാണ് പരിക്കേറ്റ മറ്റുള്ളവര്‍.

മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് അപകടങ്ങളാണ് നടന്നത്. നിര്‍ത്തിയിട്ട ട്രക്കില്‍ വാഹനം ഇടിച്ചാണ് ഒരു അപകടമുണ്ടായത്. രണ്ട് കണ്ടെയ്‌നറുകളുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയും മറ്റുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്ക് മറിഞ്ഞാണ് മറ്റൊരു അപകടം. 23 വാഹനങ്ങളുള്‍പ്പെട്ട ഈ അപകടത്തിലാണ് 14 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

Tags

Share this story

From Around the Web