ഇന്ധനവില വർധനയ്ക്ക് സാധ്യത! 5 മുതൽ 10 രൂപ വരെ കൂട്ടിയേക്കും

Yu

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിൽ വലിയ വർധനയുണ്ടാകുമെന്ന് സൂചന. എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയും പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടവും കണക്കിലെടുത്ത് വില കൂട്ടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായാണ് വിവരം. ഇതനുസരിച്ച് വരുംദിവസങ്ങളിൽ ഇന്ധനവിലയിൽ അഞ്ച് മുതൽ പത്ത് രൂപ വരെ വർധനയുണ്ടായേക്കാം. ഇന്ധന ഉപയോഗം ജനങ്ങൾ പരമാവധി കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ ആഹ്വാനം ഈ വിലവർധനയുടെ പശ്ചാത്തലത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമം ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനം ഊർജ സുരക്ഷയും സ്വാശ്രയത്വവും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രിതല സമിതിയുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിൽ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഉണ്ടെന്നും ഇന്ധന വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read: 60 ദിവസത്തെ സ്റ്റോക്കുണ്ട്, എങ്കിലും ഇന്ധനം ലാഭിക്കാൻ മോദി പറയുന്നത് എന്തുകൊണ്ട്? യഥാർത്ഥ കാരണം ഇതാണ്!

ആഗോളതലത്തിൽ ഇന്ധനവിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായപ്പോഴും ഇന്ത്യയിൽ ഇതുവരെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സർക്കാരിനായെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഇറാൻ യുദ്ധം തുടങ്ങി 70 ദിവസങ്ങൾ പിന്നിട്ടിട്ടും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്ഥിരത നിലനിർത്താൻ സാധിച്ചിട്ടുണ്ട്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഇന്ധന വിതരണ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടരുതെന്നും സർക്കാർ അറിയിച്ചു. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ധന ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വിശദീകരിച്ചു.

Tags

Share this story

From Around the Web