വിണ്ണിൽ നിന്ന് മണ്ണിലേക്ക്: ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി
Jul 15, 2025, 15:36 IST

കാലിഫോർണിയ: പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്സിയം ഫോർ സംഘം മടങ്ങിയെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം 4:45 ന് തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഉച്ച കഴിഞ്ഞ് 3:01-ഓടെയാണ് ഡ്രാഗൺ ഗ്രേസ് പേടകം കാലിഫോർണിയയിലെ കടലിൽ ഇറങ്ങിയത്.
ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു.