ഇന്നു മുതല്‍…. മരണം വരെ…. ദേവാലയ അൾത്താരയിൽ നിന്ന് ജീവിതമാകുന്ന അൾത്താരയിലേക്ക് ചേർത്ത് പിടിച്ച വിരലുകളിൽ മുറുകെ പിടിക്കാൻ അവൻ/അവൾ കൂടെയുണ്ടെങ്കിൽ ഏറെ ആശ്വാസം
 

 
couple

ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക് വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്. യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം. വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചു വണ്ടി പതിയെ പോയാൽ മതി എന്ന ആഗ്രഹമാണ് മനുഷ്യന്.

എന്നാൽ ജീവിതത്തിന് ബലവും നിറവുമൊക്കെ പകരുന്നത് …..അരികത്തും അകലെയുമായുള്ള ബന്ധങ്ങളും ഉറ്റവരുടെ സ്നേഹവുമാണ്.

എല്ലാറ്റിനുമുപരി …, എന്നും എപ്പോഴും കൂടെയുണ്ടാവുമെന്നാശിച്ച് ദേവാലയ അൾത്താരയിൽ നിന്ന് ജീവിതമാകുന്ന അൾത്താരയിലേക്ക്
ചേർത്ത് പിടിച്ച വിരലുകളിൽ മുറുകെ പിടിക്കാൻ അവൻ/അവൾ കൂടെയുണ്ടെങ്കിൽ ഏറെ ആശ്വാസം .

ഉത്തമ ഗീതത്തിലെ ദാമ്പത്യത്തിൻ്റെ ദാമ്പത്യത്തിൻ്റെ മുന്തിരിവള്ളികളും മാതളപ്പൂക്കളും അവിടെയുണ്ട്….

ബന്ധങ്ങളിൽ വിള്ളലുകൾ രൂപപ്പെടുന്നിടത്ത് ജീവിതം അസ്തമിക്കാറാണ് പതിവ്. കണ്ണീരിൻ്റെ കാലങ്ങളിലാണ്‌ കൺമുമ്പിൽ മഴവില്ലു തെളിയുന്നത്.
ചന്ദ്രൻ ആകാശത്തെ എന്തുവന്നാലും ഉപേക്ഷിക്കാത്തതുപോലെ….,ഉടയവനെ ചേർത്തു പിടിക്കുന്ന കാലമാണത്.

നല്ല വെട്ടത്തിൽ പിടികിട്ടാത്ത പലതും ജീവിതത്തിൻ്റെ അരണ്ട വെളിച്ചത്തിൽ നമുക്കു വായിച്ചെടുക്കാനാവും.

~ Jincy Santhosh ~

കടപ്പാട് മരിയൻ ടൈംസ്

Tags

Share this story

From Around the Web