മണര്‍കാട് കത്തീഡ്രല്‍ ആരംഭസ്ഥാനമായുള്ള തെക്കന്‍ മേഖല കോതമംഗലം കാല്‍നട തീര്‍ത്ഥയാത്ര പള്ളിയില്‍ നിന്നും പ്രാര്‍ത്ഥിച്ച് ആരംഭിച്ചു

മണര്‍കാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തില്‍ കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ കബറിടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ കബറിടം ലക്ഷ്യമാക്കിയുള്ള തെക്കന്‍ മേഖല കോതമംഗലം കാല്‍നട തീര്‍ത്ഥയാത്ര ഇന്ന് രാവിലെ 5 മണിക്ക് കത്തീഡ്രാല്‍ സഹ വികാരി റവ ഫാ എം ഐ തോമസ് മറ്റത്തില്‍, തീര്‍ത്ഥയാത്ര കണ്‍വീനര്‍ റവ ഫാ: ലിറ്റു റ്റി ജേക്കബ് തണ്ടാശ്ശേരിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥിച്ച് ആശിര്‍വദിച്ച പാത്രിയര്‍ക്കാ പതാക തീര്‍ത്ഥയാത്ര ജോയിന്‍ കണ്‍വീനര്‍ മാത്യൂസ് പി എബ്രഹാം പുത്തന്‍ പുരയ്ക്കലിന് നല്‍കിക്കൊണ്ട് ആരംഭിച്ചു.
കത്തീഡ്രല്‍ ട്രസ്റ്റീമാരായ സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പില്‍, ബെന്നി ടി ചെറിയാന്‍ താഴത്തേടത്ത്, .ജോര്‍ജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ ചെറിയാന്‍ പുത്തന്‍പുരയ്ക്കല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍,ഇടവക അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു