ഭൂമി തൊട്ട്.. എക്സ്പെഡീഷന്‍ 74 സംഘം ഭൂമിയിലെത്തി; സോയൂസ് MS 28 പേടകം കരതൊട്ടത് കസാഖിസ്താനില്‍

 
NASA

എട്ട് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം എക്സ്പെഡീഷന്‍ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി. മൂന്ന് പേരെയും വഹിച്ചുള്ള പേടകമാണ് കസാഖിസ്താനില്‍ കരതൊട്ടത്. ബഹിരാകാശാത്ത് മനുഷ്യ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന പഠനമാണ് പൂര്‍ത്തിയാക്കിയത്. സംഘം മടങ്ങിയതോടെ ബഹിരാകാശ നിലയത്തില്‍ ഇനി അവശേഷിക്കുന്നത് മലയാളിയായ അനില്‍ മേനോന്‍ ഉള്‍പ്പടെ ഏഴ് പേരാണ്. സോയൂസ് ങട 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിച്ചത്.


ഉച്ചയ്ക്ക് 12.33ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. വൈകിട്ട് 3.55ന് കസാഖിസ്താനില്‍ ആണ് ലാന്‍ഡ് ചെയ്തത്. പാരച്യൂട്ട് ഉപയോഗിച്ച് കരയിലാണ് പേടകം ലാന്‍ഡ് ചെയ്തത്. നാസ ആസ്ട്രോനോട്ട് ക്രിസ് വില്ല്യംസ്, റഷ്യന്‍ കോസ്മോനോട്ട്സ് സെര്‍ജി കുദ്-സ്വേര്‍കോവ്, സെര്‍ജി മിഖേവ് എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

ദീര്‍ഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന വിവിധ പഠനങ്ങള്‍ സംഘം നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ടതും ഭൂമിയിലുള്ളതുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് നൂതന ചികിത്സാമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ സഹായകമാകുന്ന ഗവേഷണങ്ങളും എക്സ്പെഡീഷന്‍ 74 സംഘം നടത്തി.എക്സ്പെഡീഷന്‍ 74 സംഘം നടത്തിയ ഈ പരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും തുടര്‍ച്ചയാണ് അനില്‍ മേനോന്‍ ഉള്‍പ്പെട്ട എക്സ്പെഡീഷന്‍ 75 ദൗത്യസംഘം നടത്തുക. മൂന്ന് പേര്‍ ഭൂമിയിലേക്ക് മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴാകും.

Tags

Share this story

From Around the Web