'സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നത്'; പത്തനംതിട്ടയില്‍ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതില്‍ അമ്മയുടെ മൊഴി

 
police


 
പത്തനംതിട്ട: മൂന്ന് വര്‍ഷം മുമ്പ് പത്തനംതിട്ടയിലെ പുളികീഴില്‍ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നല്‍കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്.

കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ കുട്ടി മരിച്ചുപോയ വിവരം കുട്ടിയുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തുവരികയായിരുന്നു. വിവരമറിഞ്ഞ ഒരു ആക്ടിവിസ്റ്റ് ഇടപെടുകയും തുടര്‍ന്ന് മീനാക്ഷിപുരം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


ചെങ്ങന്നൂരില്‍ വെച്ച് അമ്മയും സുഹൃത്തുമായുള്ള ബന്ധത്തിനിടയില്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതനായ ആണ്‍സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തിന്റെ സഹായത്തോടെയാണ് മൃതദേഹം പുളിക്കീഴിലെത്തിച്ച് ചതുപ്പില്‍ കുഴിച്ചിട്ടത്. പ്രതികളായ ആണ്‍സുഹൃത്തിനെയും സഹോദരനെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web