സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങള്‍ അനുഭവിക്കല്‍ മാത്രമല്ല. വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍

 
RAFEL THATTIL


കൊച്ചി: സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങള്‍ അനുഭവിക്കല്‍ മാത്രമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെയും പാരമ്പ ര്യത്തെയും ചേര്‍ത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി സ്വാര്‍ത്ഥതയില്ലാതെ പോരാടുകയും ജീവത്യാഗം സഹിക്കുകയും ചെയ്ത മഹദ്വ്യക്തികളുടെ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളെ നിത്യവും ഓര്‍മിച്ചു കൊണ്ടായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈദികരും സമര്‍പ്പിതരും വിശ്വാസികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു.

Tags

Share this story

From Around the Web