ആശാഭവനില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി
ആശാഭവനില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി
തിരുവല്ല : മദ്ധ്യ കേരള മഹായിടവക സ്ത്രീജനസംഖ്യം മേല്‍നോട്ടം വഹിക്കുന്ന ആശാഭവനും, തിരുവല്ല ഐ മൈക്രോ സര്‍ജറി ഐ കെയര്‍ ഹോസ്പിറ്റലും, ലയണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണവും, തിമിര ശസ്ത്രക്രിയയും സൗജന്യ മരുന്ന് വിതരണവും ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ആശാഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വ്രിജേഷ് ഓ. ആര്‍. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശാഭവന്‍ രക്ഷാധികാരിയും മഹായിടവക വിമണ്‍സ് ഫെല്ലോഷിപ്പ് പ്രസിഡന്റുമായ ഡോ. ജെസി സാറ കോശി അധ്യക്ഷത വഹിച്ചു.
കാണക്കാരി വാര്‍ഡ് അംഗം . റെജി ബിജു, വിമണ്‍സ് ഫെല്ലോഷിപ്പ് ട്രഷറര്‍ ജയ തോമസ്, ഐ മൈക്രോ ഡോക്ടര്‍ അന്ന റേച്ചല്‍ ഫിലിപ്പ് , കോര്‍ഡിനേറ്റര്‍ അരുണ്‍ അപ്പുക്കുട്ടന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ്, ഡയറക്ടര്‍ അനു നൈനാന്‍, കണ്‍വീനര്‍ സജീന കോശി, ഹെഡ് മിസ്‌ട്രെസ് സുനു സാറ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ആശാഭവനിലെ വിദ്യാര്‍ത്ഥിവിദ്യര്‍ഥിനികള്‍, മറ്റു വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പടെ 136 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് കണ്ണാടിയും തിമിര ശസ്ത്രക്രിയ വേണ്ടവര്‍ക്ക് തുടര്‍ പരിശോധനയും പിന്നീട് തീരുമാനിച്ചു അറിയിക്കും.
ആശാഭവനിലെ കുട്ടികള്‍ക്ക് തുടര്‍ പരിശോധനയും മരുന്നും നല്‍കും എന്ന് തിരുവല്ല ഐ മൈക്രോ അധികൃതര്‍ അറിയിച്ചു. ഈ മാസം 26 ന് പരിശോധന കഴിഞ്ഞവര്‍ക്ക് കണ്ണട വിതരണവും നടക്കും. ഭാരവാഹികള്‍ ഐ മൈക്രോ ഹോസ്പിറ്റലിനോടും, ലയണ്‍ ക്ലബിനോടും കൃതജ്ഞത രേഖപ്പെടുത്തി.