മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുളള വകുപ്പുകള്‍ ചുമത്തി

 
MESSI

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുളള വകുപ്പുകള്‍ ചുമത്തി.

അബ്ദുറഹിമാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരെയും ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.

Tags

Share this story

From Around the Web