മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹരജി തള്ളി, എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു
 

 
HIGH COURT


 

 
കൊച്ചി: മെസ്സി തട്ടിപ്പില്‍ ജിഎസ്ടി നല്‍കിയ സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഹരജി തള്ളി. ആര്‍ബിസിയോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശം നല്‍കി. എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.


കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും ഗോകുലം ചിറ്റ് ഫണ്ട്‌സിനുമാണ ജിഎസ്ടി സമന്‍സ് അയച്ചത്. റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാക്കും ഹിന്ദുജ ലൈലാന്‍ഡ് ഫിനാന്‍സിനുമാണ് സമന്‍സ് നല്‍കിയത്. തിരുവനന്തപുരത്തെ ജിഎസ്ടി ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 


മെസ്സിയെ കൊണ്ടുവരാന്‍ എന്ന പേരില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും, നിശ്ചിത ജിഎസ്ടി അടച്ചില്ലെന്നുമാണ് പ്രധാന ആരോപണം.


കരാര്‍ തുക കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്‌സും ഹിന്ദുജ ഫിനാന്‍സും നല്‍കിയ വായ്പകളുമായി ബന്ധപ്പെട്ടും ജിഎസ്ടി നടപടികള്‍ ഉണ്ടായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എസ്‌ഐടി അന്വേഷണം നടത്തിയെങ്കിലും നടപടികള്‍ മന്ദഗതിയിലായിരുന്നു. എന്നാല്‍ നിലവില്‍ തിരുവനന്തപുരം ജിഎസ്ടി ഇന്റലിജന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊല്ലം ഇന്റലിജന്‍സ് യൂണിറ്റ് അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ്.


അതേസമയം കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ എസ്‌ഐടി പ്രതി ചേര്‍ക്കും.അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Tags

Share this story

From Around the Web