മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിനെതിരെ ഇഡി കേസെടുത്തു.  ഫെമ ലംഘനത്തിന് ഇഡി ആന്‍റോക്കെതിരെ നേരത്തെ കേസെടുത്തു

 
ANTO

തിരുവനന്തപുരം: മെസ്സി തട്ടിപ്പിൽ റിപ്പോട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിനെതിരെ ഇഡിയും കേസെടുത്തു. സർക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചു ലാഭമുണ്ടാക്കിയെന്നാണ് കേസ് . 

റിപ്പോർട്ടർ ചാനലിനെ പ്രതിയാക്കിയാണ് പുതിയ കേസ് . മെസ്സി തട്ടിപ്പിൽ മുൻപ് ഫെമ ലംഘനത്തിന് ഇഡി ആന്‍റോക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം മെസ്സി തട്ടിപ്പിൽ ഗോകുലം ചിറ്റ്സിന്‍റെ പങ്ക് പരിശോധിക്കാനൊരുങ്ങുകയാണ് ജിഎസ്‍ടി വകുപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നഷ്‌ടം കാണിച്ച റിപ്പോർട്ടർ ടിവിക്ക് 137 കോടി രൂപ വായ്പ നൽകിയതാണ് വകുപ്പിന് സംശയം ഉയരാൻ കാരണം. 

പരിപാടി സ്പോൺസർ ചെയ്യാൻ ഗോകുലം ചിറ്റ്സ് ശ്രമിച്ചതാണോ എന്ന് പരിശോധിക്കും. സ്പോൺസർ ആണെങ്കിൽ അതിന് ജിഎസ്‍ടി അടക്കാതിരുന്നത് തട്ടിപ്പായി കണക്കാക്കേണ്ടിവരുമെന്നും ജിഎസ്‍ടി വകുപ്പ് വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web