മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ,നിലവില്‍ നടക്കുന്ന അന്വേഷണം തുടരണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്
Oct 5, 2026, 15:47 IST
തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതിയില്‍ ഡിജിപി റിപ്പോര്‍ട്ട് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു.
നിലവില്‍ നടക്കുന്ന അന്വേഷണം തുടരണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്.