മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. നിലവില്‍ ചോദ്യം ചെയ്യല്‍ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. കഴിഞ്ഞ ദിവസം ഈ ഹര്‍ജിയിന്മേല്‍ വിശദമായ നടന്നിരുന്നു.
എസ്‌ഐടി നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിനായി ആന്റോ അഗസ്റ്റിനെ വിളിപ്പിക്കുമെന്നാണ് വിവരം. ഓഫീസിലും വീട്ടിലുമായി നടത്തിയ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ സമാഹരികുകയാണ് പൊലീസ്. കണ്ടെത്തിയതില്‍ ചിലതിന്റെ ഫോറന്‍സിക് പരിശോധന ഫലവും ലഭിക്കേണ്ടതുണ്ട് എങ്കില്‍ മാത്രമേ ചോദ്യം ചെയ്യലിലേക്ക് പൊലീസിന് കടക്കാനാകു.