സ്ഥാപനത്തിന്‍റെ ഷെയര്‍ വാഗ്ദാനം നൽകി തട്ടിപ്പ്; ഓൺലൈൻ സംഘം യുവാവില്‍ നിന്നും തട്ടിയത് 7.85 ലക്ഷം

 
566

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവാവില്‍ നിന്നും 7.85 ലക്ഷം കവര്‍ന്നതായി പരാതി. അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.

ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള രുദ്ര ഷയേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 

2026 ജനുവരിയില്‍ പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്.

റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്‍സ്ഫര്‍ ചെയ്തതും. എന്നാല്‍ ഇതുവരെയായി ഷെയറുകള്‍ ഒന്നും നല്‍കാതെ വന്നതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web