വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒയെ കസ്റ്റഡിയില്‍ വിട്ടു,അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് അറസ്റ്റ്
Sep 25, 2026, 15:12 IST
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പിടിയിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ 12 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് പാര്‍വതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്.
പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആര്‍. പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയാണ് പാര്‍വതി.