ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക ഉണ്ടെന്ന് ഫ്രാന്‍സ്. ആണവ സമ്പുഷ്ടീകരണത്തെ കുറിച്ച് ഇറാന്‍ ഉറപ്പ് നല്‍കണമെന്ന് ആവശ്യം

 
ISRAYEL



പാരിസ്: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്ന യുറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കും ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക. ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തന്നെ ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. 

ആണവ സമ്പുഷ്ടീകരണത്തെ കുറിച്ച് ഇറാന്‍ ഉറപ്പ് നല്‍കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. സമാധാന ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഉറപ്പ് നല്‍കണമെന്ന് ഇമ്മാനുവല്‍ മക്രോണ്‍ ആവശ്യപ്പെട്ടു.


 ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക ഉണ്ടെന്ന് ഇറാന്‍ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോണ്‍ വ്യക്തമാക്കി. ഫോണിലൂടെയുള്ള ചര്‍ച്ചക്കിടെയാണ് ഇക്കാര്യം പങ്കുവച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് വിവരിച്ചു.

Tags

Share this story

From Around the Web