ഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ അദിലാബാദ് രൂപതയെ നയിക്കും

 
father joseph thachaaparabathu

കൊച്ചി: ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയുടെ അധ്യക്ഷ പദവിയിലേക്ക് സിഎംഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത്. 


ഇടുക്കി രൂപതയിലെ നാലുമുക്ക് - നസ്രത്ത് വാലി ഇടവകയില്‍ തച്ചാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണു ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാര്‍തോമാ പ്രോവിന്‍സില്‍ ചേര്‍ന്നു വൈദീകപരിശീലനം ആരംഭിച്ചു.

വാര്‍ധായിലെ ദര്‍ശന ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു തത്വശാസ്ത്രവും ധര്‍മാരാം കോളേജില്‍നിന്നു ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 1997 ജനുവരി 1നു മാര്‍ വിജയാനന്ദ് നെടുംപുറം പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയില്‍ ബാലാപൂര്‍, ചിന്‍ചോളി, ദേവാപൂര്‍, ദുര്‍ഗാപൂര്‍ എന്നീ ഇടവകകളില്‍ അജപാലനശുശ്രൂഷകള്‍ നിര്‍വഹിച്ചു.

 ഛാന്ദാ സിഎംഐ മാര്‍തോമാ പ്രോവിന്‍സിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കംകുറിച്ച അദ്ദേഹം സാമ്പത്തിക ചുമതലയുളള കൗണ്‍സിലറായും ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

അദിലാബാദ് രൂപതയുടെ ഫിനാന്‍സ് ഓഫീസറായി 2005 മുതല്‍ 2000 വരെയും, 2017 മുതല്‍ 2023 വരെയും ശുശ്രൂഷ നിര്‍വഹിച്ചു. 2023 മുതല്‍ ഛാനാ മാര്‍തോമാ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു.

 ബി.എഡും എംഎഡും പാസ്സായ അദ്ദേഹം രാജസ്ഥാന്‍ സണ്‍റൈസ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

Tags

Share this story

From Around the Web