ഫാ.ജോണ്‍ വിജയന് ഗുരുപൂജ പുരസ്‌കാരം നല്‍കി 

 
GURUPOOJA

മാനന്തവാടി: മാനന്തവാടി രൂപതയിലെ വിയാനി ഭവന്‍ പ്രീസ്റ്റ് ഹോമിലെ വച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ വച്ച് കെസിബിസി മീഡിയ സെക്രട്ടറി ഫാദര്‍ സെബാസ്റ്റിന്‍ മില്‍ട്ടണ്‍, ഫാ.ജോണ്‍ വിജയന് ഗുരുപൂജ പുരസ്‌കാരം നല്‍കി. 

രൂപത അസി.പ്രൊക്യൂറേറ്റര്‍ ഫാ.ഷാന്റോ, സെക്രട്ടറി ഫാ.ആല്‍ബിന്‍ വയലില്‍, വിയാനി ഭവനിലെ മറ്റു വൈദികര്‍ എന്നിവര്‍ പങ്കെടുത്തു. 2025 - ലെ കെ സി ബി സി പുരസ്‌കാരത്തിന് അര്‍ഹരായ മൂന്നുപേര്‍ ബേബിച്ചന്‍ ഏര്‍ത്തയില്‍(കാഞ്ഞിരപ്പിള്ളി),ഫാ.ജോണ്‍ വിജയന്‍ (മാനന്തവാടി), ഡോ.ജോര്‍ജ്ജ് മരങ്ങോളി (എറണാകുളം)എന്നിവരായിരുന്നു.

 എന്നാല്‍ ഫാ.ജോണ്‍ വിജയന്‍ പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുന്നതുകൊണ്ട് അതു സ്വീകരിക്കാന്‍ സാധിച്ചില്ല. സെക്രട്ടറി ഫാ.ആല്‍ബിന്‍ വലയത്തില്‍ സ്വാഗതം ആശംസിച്ചു. 

തുടര്‍ന്ന് കെസിബിസി മീഡിയ സെക്രട്ടറി ഫാ.സെബാസ്റ്റിന്‍ മില്‍ട്ടണ്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും, അച്ചന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലഘു വീഡിയോ പ്രദര്‍ശപ്പിച്ചതിനുശേഷം അവാര്‍ഡ് സമ്മാനിച്ചു. 10000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് സമ്മാനിച്ചത്.

കേരള സഭയില്‍ സംഗീതത്തിന്റെ വളര്‍ച്ചക്കും ലിറ്റര്‍ജിക്കല്‍ സംഗീത പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും സൃഷ്ടിപരമായ സംഭാവനകളുമായി മുന്നേറിയ ഒരു സംഗീതപുരുഷനാണ് ഫാ. ജോണ്‍ വിജയന്‍ ചോഴംപറമ്പില്‍.

അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും അനുസ്മരിച്ച് KCBC Gurupooja Award 2025 സമര്‍പ്പിക്കുന്നത് വലിയ അഭിമാനത്തോടെയാണെന്ന് കെസിബിസി സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ ആശംസകളും ഫാ.സെബാസ്റ്റിന്‍ മില്‍ട്ടണ്‍ അറിയിച്ചു.

1979 മുതല്‍ അദ്ദേഹം സഭയുടെഗാന പാരമ്പര്യത്തിന് പുതിയ ദിശാബോധം നല്‍കി.പല അതിരൂപത കളിലെയും രൂപതകളിലെയും സംഗീതപരിശീലന ക്യാമ്പുകള്‍,
ലിറ്റര്‍ജിക്കല്‍ ക്വയര്‍ പരിശീലനങ്ങള്‍ തുടങ്ങി  അനവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരള സഭയുടെ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ ഏകീകരണത്തിനും ക്രമീകരണത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്.

നൂറുകണക്കിന് പ്രാര്‍ത്ഥനാഗാനങ്ങള്‍   രചിക്കുകയും സംഗീതം  നല്‍കുകയും ചെയ്തു. 1970 മുതല്‍ 2010 വരെ നടത്തിയ നിരവധി ക്വയര്‍ പരിശീലനങ്ങളും സംഗീതക്ലാസുകളും
ഇന്നും കേരളസഭയില്‍ സജീവമായി സ്മരിക്കപ്പെടുന്നു.

സാംസ്‌കാരികസാമൂഹിക രംഗത്തും  ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഫാ. ജോണ്‍ വിജയന്‍. പള്ളികളും സ്‌കൂളുകളും ഉള്‍പ്പെടെ  നൂറുകണക്കിന് സ്ഥാപനങ്ങളുടെ
സാംസ്‌കാരികആത്മീയ വളര്‍ച്ചക്ക് അദ്ദേഹം നല്‍കിയ ഊര്‍ജ്ജസ്വല പിന്തുണ അമൂല്യമാണ്. വെളിച്ചം പകരുന്ന ലളിത ജീവതത്തിലും മനുഷ്യസ്നേഹത്തിലും വിശ്വാസ സമര്‍പ്പണത്തിലും അദ്ദേഹം എല്ലാവര്‍ക്കും മാതൃകയായി. '

കേരള സഭയുടെ ലിറ്റര്‍ജിക്കല്‍ സംഗീത മേഖലയിലെ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സമര്‍പ്പണവും സംഭാവനയും  കണക്കിലെടുത്താണ് KCBC Media Commission2025ലെ ഗുരുപൂജ അവാര്‍ഡ് അദ്ദേഹത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ഒരു പുരസ്‌കാരം മാത്രമല്ല ഒരു ജീവിത സമര്‍പ്പണത്തിന് സഭ നല്‍കുന്ന  സഭയുടെ ഔദ്യോഗിക അംഗീകാരമാണ്.

Tags

Share this story

From Around the Web