ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' കണ്‍വെന്‍ഷന്‍ ആഗസ്റ്റ് ഒന്നിന് യുകെയില്‍
പ്രശസ്ത കത്തോലിക്ക വചനപ്രഘോഷകനും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ നേതൃത്വശുശ്രൂഷകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 1 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 4.30-ന് സമാപിക്കും.
ഇംഗ്ലണ്ട് & വെയില്‍സ് കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ മിഷന്‍ ഡയറക്ടറായ ഫാ. അബട്ട് ഹ്യൂ അലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മുഖ്യപ്രഭാഷണത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. ഫാ. ബിജു തോണിയില്‍ (AFCM UK), ബ്രദര്‍ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. 'ഗ്രേറ്റ് അവേക്കനിംഗ്' കണ്‍വെന്‍ഷനില്‍ പ്രശസ്ത ആരാധനാ ബാന്‍ഡായ 'വണ്‍ ഹോപ്പ് പ്രോജക്റ്റ്' സംഗീതാരാധന നയിക്കും.
കുട്ടികള്‍ക്കായി പ്രത്യേക സമാന്തര ക്ലാസുകളും ഉണ്ടായിരിക്കും. ജപമാല പ്രദക്ഷിണം, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ദിവസത്തെ പ്രധാന ശുശ്രൂഷകള്‍. വിശുദ്ധ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലെ 29 സ്ഥലങ്ങളില്‍ നിന്ന് കണ്‍വെന്‍ഷനിലേക്ക് കോച്ച് (ബസ്) സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ യേശുനാഥന്റെ സ്‌നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും വിശ്വാസത്തില്‍ നവീകരിക്കപ്പെടാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM യുകെ ടീം ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കണ്‍വെന്‍ഷന്‍ നഗരിയില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.
??കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.afcmuk.org/
?? ഫോണ്‍: ജോസഫ് - 07506810177, വില്‍സണ്‍ - 07956381337