ഫാ. ഫ്രാൻസെസ്കോ റാപാസിയോലി പൊന്തിഫിക്കൽ ഫോറിൻ മിഷൻസിന്റെ പുതിയ സുപ്പീരിയർ ജനറല്‍

 
FATHER

റോം/ ധാക്ക: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സിന്റെ (ജകങഋ) പുതിയ സുപ്പീരിയര്‍ ജനറലായി ബംഗ്ലാദേശിലെ മിഷ്ണറിയായ ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോലിയെ തെരഞ്ഞെടുത്തു.

 റോമിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മിഷ്ണറി ആക്ടിവിറ്റീസില്‍ നടക്കുന്ന 16-ാമത് ജനറല്‍ അസംബ്ലിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രമുഖ ക്രൈസ്തവ മാധ്യമമായ ഏഷ്യ ന്യൂസ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സിന്റെ മാധ്യമ സംരഭമാണ്.

2013 മുതല്‍ സന്യാസ സമൂഹത്തെ നയിച്ച ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌കയുടെ പിന്‍ഗാമിയായാണ് ഫാ. റാപാസിയോലി ചുമതലയേല്‍ക്കുന്നത്. രണ്ടാം തവണയും ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.

 20 രാജ്യങ്ങളിലായി 400 മിഷ്ണറിമാരുമായി സജീവമാണ് പിഐഎംഇ സമൂഹം. ഇന്ത്യ, അള്‍ജീരിയ, ബംഗ്ലാദേശ്, ബ്രസീല്‍, കംബോഡിയ, കാമറൂണ്‍, ചാഡ്, ഗിനിയ-ബിസാവു, ഹോങ്കോംഗ്,ഐവറി കോസ്റ്റ്, ജപ്പാന്‍, മെക്‌സിക്കോ, മ്യാന്‍മര്‍, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങീയ രാജ്യങ്ങളില്‍ സന്യാസ സമൂഹം നിസ്തുലമായ സേവനം തുടരുന്നുണ്ട്.


 

Tags

Share this story

From Around the Web