ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് നാളെ തുടങ്ങും
പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകളില്‍ പങ്കാളിയാകും. യൂത്ത് കോണ്‍ഫ്രന്‍സില്‍ കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
30ന് രാവിലെ 6ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 11.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. ഫാ. ബിനോയി കരിമരുതുങ്കല്‍, സിസ്റ്റര്‍ എയ്മി എമ്മാനുവേല്‍ എഎസ്ജെഎം എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ക്ലാസെടുക്കും.
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ സ്ഥാപിച്ച സന്യാസ സമൂഹങ്ങളായ പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി, അഭിഷേകാഗ്‌നി സിസ്റ്റേഴ്സ്, അല്മായരുടെ ശുശ്രൂഷമുന്നേറ്റമായ ഫയര്‍ കാത്തലിക് മിഷനറീസ് എന്നിവയിലെ ശുശ്രൂഷകര്‍ നേതൃത്വം നല്‍കും. ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷന് sehion.in എന്ന വെബ്സൈറ്റോ, 8281473647, 7907989002 എന്നീ മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കലിന്റെ സന്ദേശത്തോടെ ജൂണ്‍ ഒമ്പതിന് യൂത്ത് കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചിരുന്നു. കോണ്‍ഫ്രന്‍സിനു മുന്നോടിയായി കേരളത്തിലെ വിവിധ ജില്ലകളിലെ ദേവാലയങ്ങളിലൂടെ കടന്നുപോയ സന്ദേശ യാത്ര നടത്തിയിരുന്നു.