വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ തലവനായി ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ നിയമിതനായി
Jun 25, 2025, 15:54 IST

ജറുസലേം: വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ തലവനായി ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ നിയമിതനായി. പുതിയ നിയമനത്തിന് ലിയോ പതിനാലാമന്‍ പാപ്പയുടെ അംഗീകാരം ലഭിച്ചു.
ഒന്‍പത് വര്‍ഷമായി വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റന്റെ പിന്‍ഗാമിയായാണ് 55 വയസ്സുള്ള ഇറ്റാലിയന്‍ സ്വദേശിയായ പുതിയ കസ്റ്റോസ് ചുമതലയേല്‍ക്കുന്നത്.
800 വര്‍ഷത്തിലേറെയായി ജറുസലേമിന്റെയും വിശുദ്ധനാട്ടിലെ മറ്റ് സ്ഥലങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന ഫ്രയേഴ്‌സ് മൈനര്‍ കണ്‍വെന്‍ച്വല്‍ പ്രവിശ്യയുടെ തലവനാണ് ഹോളിലാന്‍ഡ് കസ്റ്റോസ് എന്ന പേരില്‍ വിശുദ്ധ നാടിന്റെ ഭരണചുമതല നിര്‍വഹിക്കുന്നത്.