ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ഫാ. ബിനോജ് മുളവരിക്കലും ചേര്‍ന്നു നടത്തുന്ന സംഗീതനിശ ഇന്ന്
തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ‘എവേക്ക് പ്രെയ്‌സ് പാര്‍ട്ടി’-സംഗീത നിശ ഇന്നു വൈകുന്നേരം (ഏപ്രില്‍ 13) 5.30ന് തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും.
ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം) അനുബന്ധിച്ചാണ് സംഗീതനിശ ഒരുക്കിയിരിക്കക്കുന്നത്. ഈ വര്‍ഷത്തെ ജിജിഎമ്മിന്റെ പ്രധാന പ്രോഗ്രാമുകളിലൊന്നാണ് ഈ സംഗീതനിശ. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനു പുറമെ 15, 18 തിയതികളില്‍ ഉച്ചയ്ക്ക് വിവിധ ബാന്‍ഡുകളുടെ സംഗീതവിരുന്നും ഉണ്ടായിരിക്കും.
ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ വ്യത്യസ്ത റീത്തുകളിലും, വിവിധ ഭാഷകളിലും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ദിവസവും രാവിലെ 9ന് ആരംഭിക്കുന്ന ജിജിഎം വൈകുന്നേരം ഒമ്പതിന് അവസാനിക്കും. ഏപ്രില്‍ 19നാണ് ജിജിഎം സമാപിക്കുന്നത്.