ഫാ. ഡോ. തോമസ് പുതുകുളങ്ങര കുന്നോത്ത് ഗുഡ് ഷെപ്പേഡ് തിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍
 

 
fr dr thomas

കുന്നോത്ത്: കണ്ണൂര്‍ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ് ഷെപ്പേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പുതിയ ഡയറക്ടറായി ഫാ. ഡോ. തോമസ് പുതുകുളങ്ങരയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. 


ഫാ. ഡോ. ആന്റണി തറേക്കടവില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നിയമനം. പാലാ രൂപതാംഗമായ ഫാ. തോമസ് റോമിലെ സാന്താക്രോച്ച യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാ സ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

2018 മുതല്‍ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറിയായി എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ഡോ. സോണി മഞ്ഞളിയെയും മോഡറേറ്ററായ തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നിയമിച്ചു.

 പുതിയ ഡയറക്ടറെയും സെക്രട്ടറിയെയും സെമിനാരിയില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് പാംപ്ലാനി അനുമോദിച്ചു. സെമിനാരി റെക്ടര്‍ ഫാ. ഡോ. മാത്യുപട്ടമന, വൈസ് റെക്ടര്‍ ഫാ. ജോജോ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web