ഫാ. ഡോ. ഫിലിപ്പ് പയ്യമ്പിള്ളില്‍ 'ചായ്' പ്രസിഡന്റ്; സിസ്റ്റര്‍ തേജസ് സെക്രട്ടറി
കൊച്ചി: കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള റീജണിന്റെ 2026-2029 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന 64-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഫാ. ഡോ. ഫിലിപ്പ് പയ്യമ്പിള്ളിലാണു പ്രസിഡന്റ്. തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് സിഇഒയും സെക്രട്ടറിയുമാണ് ഇദ്ദേഹം.
എറണാകുളം ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് - വൈസ് പ്രസിഡന്റ്, പോട്ട ധന്യ മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ തേജസ് എഫ്സിസി- സെക്രട്ടറി, ആലപ്പുഴ സഹൃദയ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ആന്റണി പെരുമ്പിള്ളിത്തറ- ജോയിന്റ് സെക്രട്ടറി, തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുര യ്ക്കല്‍ സിഎംഐ - ട്രഷറര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.
മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായി ഫാ. ബിനു കുന്നത്ത് (തിരുവനന്തപുരം), ഫാ. ഉല്ലാസ് (കോട്ടയം), ഫാ. ക്ലൗഡിന്‍ ബിവേറ (എറണാകുളം), ഫാ. ഡെമിന്‍ (തൃശൂര്‍), സിസ്റ്റര്‍ ജോസ്ന (മലബാര്‍) എന്നിവരെ തെരഞ്ഞെടുത്തു.