ഫാ. അനിൽ ഫിലിപ്പ് സിഎംഐ ചാവറ കൾച്ചറൽ സെന്‍ററിന്റെ ഡയറക്‌ടര്‍

 
Cna

കൊച്ചി: കൊച്ചിയുടെ കലാ, സാംസ്‌കാരിക, മതസൗഹാർദ രംഗത്തു നിറസാന്നിധ്യമായ ചാവറ കൾച്ചറൽ സെന്‍ററിന്റെ ഡയറക്‌ടറായി ഫാ. അനിൽ ഫിലിപ്പ് സിഎംഐ വീണ്ടും നിയമിതനായി. സിഎംഐ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ചാവറ കൾച്ചറൽ സെൻ്ററിൽ 2016 മുതൽ സേവനം ചെയ്യുന്ന ഫാ. അനിൽ മൂന്നു വർഷമായി ഡയറക്‌ടറാണ്.

സിനിമാ സംവിധായകൻ, മികച്ച സംഘാടകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ചാവറ കൾച്ചറൽ സെന്‍ററിന്റെ അനുബന്ധ സ്ഥാപനങ്ങളായ ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ മാട്രിമണി, ചാവറ ഫിലിം സ്‌കൂൾ, ചാവറ സ്റ്റുഡിയോസ്, മുലശ്രുതി, ലൈഫ് നെറ്റ് ചാനൽ എന്നിവയുടെ ഡയറക്‌ടറായും അദ്ദേഹം പ്രവർത്തിക്കും.

Tags

Share this story

From Around the Web