ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ നടത്തി

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ചങ്ങനാശേരി അതിരൂപതയിലെ ആര്‍പ്പൂക്കര ശാഖയുടെ ആതിഥേയത്വത്തില്‍ ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ വിവിധ പരിപാടികളോടെ നടത്തി.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയ്സണ്‍ പുളിച്ചുമാക്കല്‍, ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, കൊല്ലം റീജണല്‍ ഓര്‍ഗനൈസര്‍ റ്റിന്റോ തൈപ്പറമ്പില്‍, ആര്‍പ്പുക്കര ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഹയാ ടോജി, കുടമാളൂര്‍ മേഖലാ പ്രസിഡന്റ് ജെറിന്‍ കളപ്പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ സ്വാഗതമാശംസിച്ചു.
ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തിയ അനുസ്മരണയാത്രയിലും കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയിലും വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്മായ നേതാക്കള്‍, മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.