ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 111-ാം ജന്മദിനാ ചരണം: 111 പേര്‍ രക്തദാനം ചെയ്തു
Updated: Dec 11, 2025, 17:33 IST
തൃശൂര്‍: അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര്‍ രക്തദാനം ചെയ്തു.
ഗബ്രിയേലച്ചന്റെ പൂര്‍വവിദ്യാര്‍ഥി കൂടിയായ എഞ്ചിനീയര്‍ ആര്‍. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. വിനു വിപിന്‍, ചിറമേല്‍ കുടുംബംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രക്താര്‍ബുദം ബാധിച്ച കുട്ടികളുടെ ബോണ്‍മാരോ ചികിത്സക്കായി ചിറമേല്‍ കുടുംബാഗങ്ങള്‍ രണ്ടുലക്ഷം രൂപ സംഭാവന ചെയ്തു.
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്ക്കരണം, ഫ്‌ളാഷ്‌മോബ്, ഫാന്‍സിഡ്രസ് എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.