അതിരമ്പുഴയിൽ നാല് വയസുകാരന് ഷിഗല്ല; ഓൺലൈനായി വാങ്ങിയ മന്തിയിലെ മയോണൈസ് വില്ലനെന്ന് സംശയം

 
SHIGALLE

കോട്ടയം: അതിരമ്പുഴ പഞ്ചായത്തിലെ 12 -ാം വാര്‍ഡില്‍ നൂറ്റൊന്ന് കവല സ്വദേശിയായ 4 വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഭക്ഷ്യവിഷ ബാധയെതുടര്‍ന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സതേടി എത്തിയ കുട്ടിക്ക് നടത്തിയ പരിശോധനയില്‍ ഷിഗല്ല രോഗം സ്ഥിതീകരിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ എട്ടാം തീയതിയാണ് കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആറാം തീയതി കുട്ടിയുടെ വീട്ടുകാര്‍ ഓണ്‍ലൈനായി യമന്‍ മന്തി വാങ്ങി കഴിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് അതേ ഹോട്ടലില്‍ നിന്നുള്ള മയോണിസ് കഴിച്ചിരുന്നു.

തുടര്‍ന്ന് വയറിളക്കവും ശര്‍ദ്ദിയും പനിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിലെ 11 പേര്‍ യമന്‍ മന്തി കഴിച്ചിരുന്നു.

ഹോസ്പിറ്റലില്‍ നടത്തിയ ഷിഗല്ല ടെസ്റ്റില്‍ രോഗം സ്ഥിതീകരിച്ചു എങ്കിലും ആരോഗ്യ സ്ഥിതി കുഴപ്പമില്ലാത്തതിനാല്‍
 കുട്ടിയെ അടുത്ത ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് വീട്ടുകാര്‍ പറഞ്ഞു. ശുചിത്വമില്ലാത്ത ഭക്ഷണം ,മലിന ജലം എന്നിവ കഴിക്കുക വഴിയാണ്  ഷിഗല്ല ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.

Tags

Share this story

From Around the Web