നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, അച്ഛനും അമ്മയും പിടിയില്‍

 
police


കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.


 മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷിജിന്‍, അമ്മ അഞ്ജന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശികളാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. 

മദ്യലഹരിയിലെത്തിയ ഷിജിന്‍ കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം പുറത്തുപറയാതെ മറച്ചുവെച്ചതിനാണ് കുട്ടിയുടെ അമ്മ അഞ്ജനയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags

Share this story

From Around the Web