ഓസ്ട്രേലിയയില്‍ ഇപ്പോഴും അഞ്ചില്‍ നാല് കുട്ടികളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

 
phone


പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കേര്‍പ്പെടുത്തിയിട്ടും, ഓസ്ട്രേലിയയില്‍ 80 ശതമാനത്തിലധികം കുട്ടികളും ഇപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി പഠനറിപ്പോര്‍ട്ട്. 

നിരോധനം നിലവില്‍ വന്ന് മൂന്ന് മാസത്തിന് ശേഷവും കുട്ടികള്‍ വലിയ തോതില്‍ നിയമം മറികടക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. 

കഴിഞ്ഞ 2025 ഡിസംബര്‍ മുതല്‍ രാജ്യത്ത് 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്ടോക്, എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് ഉണ്ടാക്കുന്നതിന് കര്‍ശന വിലക്കുണ്ട്.


എന്നാല്‍, ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സര്‍വ്വകലാശാല (ഡിശ്‌ലൃശെ്യേ ീള ചലംരമേെഹല) 12നും 17-നും ഇടയില്‍ പ്രായമുള്ള 408 കുട്ടികളില്‍ നടത്തിയ പഠനത്തില്‍, ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.


 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍' (ആങഖ) പ്രസിദ്ധീകരിച്ച ഈ പഠനം, ഇത്തരം നിരോധനങ്ങള്‍ കൊണ്ടുമാത്രം കുട്ടികളെ ദോഷകരമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അടിവരയിടുന്നു.

Tags

Share this story

From Around the Web