മണിപ്പൂരില്‍ ഞായറാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ നാല് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

 
manipoor

മണിപ്പുരിലെ Tamenglong , നോണി ജില്ലകളിൽ ഞായറാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ നാല് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ഒരാളെ കാണാതായിട്ടുമുണ്ട്. 1990-കളിലെ കുക്കി-നാഗ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി കുക്കി vamshigar Kuki Black Day എന്ന പേരിൽ കറുത്ത ദിനം ആചരിച്ച അതേ ദിവസമാണ് ഈ ദാരുണ സംഭവം. 2023 മുതൽ മണിപ്പുരിൽ മേത്തെയ് - കുക്കി വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം നിലനിൽക്കുന്നുണ്ട്.

ഇതിന് പുറമെ 1990-കളുടെ തുടക്കം മുതൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുള്ള പഴയ വംശീയ ഭിന്നതയും നിലനിൽക്കുന്നു. അന്ന് ആയിരത്തിലധികം കുക്കികൾ കൊല്ലപ്പെട്ടെന്നാണ് കുക്കി സംഘടനകളുടെ വാദം. എന്നാൽ, ഈ വാദത്തെ തള്ളിക്കളയുന്ന നാഗ സംഘടനകൾ തങ്ങൾക്കും വലിയ ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ചയുണ്ടായ ആക്രമണത്തോടെ ഈ പഴയ വംശീയ പ്രക്ഷോപം വീണ്ടും ശക്തിപ്പെടുമോ എന്ന ഭീതി ഉയർന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ Tamenglong ജില്ലയിലെ തൗസെമിലുള്ള 'തൊല്ലെൻ' എന്ന ചെറിയ കുക്കി ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഇംഫാൽ-ജിരിബാം ദേശീയപാത 37-ന് സമീപമുള്ള ഈ ഗ്രാമത്തിൽ അക്രമികൾ കർഷകനായ Seineh Singsitന്റെ (54) വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ Lhingngai Singsit(42) സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ സെയ്‌നെഹിന്റെ ആറുവയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്‌നെഹ് സിംഗ്സിറ്റ് രാവിലെ 7 മണിയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. സെക്യൂരിറ്റി പോസ്റ്റിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് ഈ ആക്രമണം നടന്നതെന്നും, ഇത്രയും അടുത്ത് സുരക്ഷാ സേനയുണ്ടായിട്ടും എങ്ങനെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കണമെന്നും കുക്കി ഇൻപി JTN ആവശ്യപ്പെട്ടു.

പരിക്കേറ്റ കുട്ടിയെ അസം റൈഫിൾസ് സൈനികർ ജിരിബാമിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നോണി ജില്ലയിലെ ലോങ്പി കുക്കി ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. വീട്ടിലേക്ക് അരിയുമായി വരികയായിരുന്ന ജൂലി ഗാങ്‌ടെ, തങ്‌വേൽ ഗാങ്‌ടെ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കാണാതായിട്ടുണ്ട്. ഈ ആക്രമണത്തിന് പിന്നിലും NSCN , ZUF എന്നീ സംഘടനകളാണെന്ന് കുക്കി ഗ്രാമ പ്രതിരോധ സേനയായ 'വെസ്റ്റേൺ വില്ലേജ് വോളന്റിയേഴ്‌സ്' ആരോപിച്ചു. ഗ്രാമീണരെ ആക്രമിച്ച ശേഷം ഗ്രാമമധ്യത്തിലേക്ക് കടക്കാൻ ശ്രമിച്ച അക്രമികളെ തങ്ങൾ ചെറുത്തുതോൽപ്പിച്ചതായി WVV അറിയിച്ചു.

Tags

Share this story

From Around the Web