കോട്ടയ്ക്കുപുറം ഇടവകയില്‍ വിന്‍സെന്‍ഷ്യന്‍ ഭവനത്തിന് തറകല്ലിടീല്‍ നടത്തി

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സെന്റ് മാത്യൂസ് കോണ്‍ഫറന്‍സ് തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിര്‍മ്മിക്കുന്ന 11-ാംമത് വിന്‍സെന്‍ഷ്യന്‍ ഭവനത്തിന്റെ തറകല്ലിടീല്‍ കര്‍മ്മം വികാരി റവ. ഡോ. ഫാദര്‍ സോണി തെക്കുംമുറിയില്‍ നിര്‍വ്വഹിച്ചു.
കോണ്‍ഫറന്‍സ് പ്രസിഡന്റ് ബെന്നി തടത്തില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പരേതരായ വരാകുകാലായില്‍ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നല്‍കിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിര്‍മ്മിക്കുന്നത്.
അസ്സിസ്റ്റന്റ് വികാരി റവ.ഫാ ജെറിന്‍ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദര്‍ പോള്‍, ബ്രദര്‍ ടില്‍ജോ, ഏരിയ പ്രസിഡന്റ് എബ്രഹാം കൊറ്റത്തില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രശാന്തി സി എം സി, സിസ്റ്റര്‍ റോസിലിന്‍, ഭവനനിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി. റ്റി. ജോസഫ്, സെക്രട്ടറി ഇന്‍ചാര്‍ജ് ജോസ് വേങ്ങാത്തടം തുടങ്ങിയവര്‍ പ്രസംഗിച്ചു.