വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം:പാറശ്ശാല മുന്‍ എസ് എച്ച് ഒ അനില്‍കുമാറിന് ജാമ്യം. ജാമ്യം അനുവദിച്ചത് ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതി

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പാറശ്ശാല മുന്‍ എസ് എച്ച് ഒ അനില്‍കുമാറിന് ജാമ്യം. ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശം നല്‍കികൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തീര്‍പ്പാക്കിയിരുന്നു.
തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കോടതി ചൂണ്ടികാട്ടിയിരുന്നത്.
അനില്‍കുമാര്‍ ആണ് വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ല. സംഭവം നടന്ന 50 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തെ വാഹനത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് ആദ്യം അന്വേഷിച്ച കിളിമാനൂര്‍ പൊലീസാണ് എസ് എച്ച് ഒ അനില്‍കുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവത്തില്‍ ദക്ഷിണ മേഖല ഐജി അനില്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.