ലോക്കപ്പ് പൂട്ടാന്‍ മറന്നു; കൊല്ലത്ത് ലഹരിക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി
കൊല്ലം: കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് കഞ്ചാവ് കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊല്ലം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ നിന്നാണ് അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുല്‍ സലാം (37) ചാടിപ്പോയത്.
മോഷണവും ലഹരിക്കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ സെപ്റ്റംബര്‍ 20 ഞായറാഴ്ചയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:50-ഓടെ ലോക്കപ്പിന്റെ പൂട്ടാത്ത കുറ്റി തുറന്നാണ് പ്രതി സ്റ്റേഷനില്‍ നിന്ന് പുറത്തുകടന്നത്.
ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം ലോക്കപ്പ് പൂട്ടാന്‍ മറന്ന് പ്രതി രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ചാടിപ്പോയ അബ്ദുല്‍ സലാമിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.