അക്രമങ്ങള്‍ക്ക് മാപ്പേകുന്നത് തിന്മയ്ക്ക് അറുതി വരുത്തുന്ന ദൈവിക പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മാര്‍പ്പാപ്പാ

വത്തിക്കാന്‍:അക്രമങ്ങള്‍ക്ക് മാപ്പേകുന്നത് തിന്മയ്ക്ക് അറുതി വരുത്തുന്ന ദൈവിക പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മാര്‍പ്പാപ്പാ.
സെപ്റ്റംബര്‍ 15-ന്, തിങ്കളാഴ്ച 'എക്‌സ്'' സാമൂഹ്യമാദ്ധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാഇങ്ങനെ കുറിച്ചത്.
പാപ്പായുടെ ''എക്‌സ്'' സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:
'' നാം അനുഭവിച്ച അക്രമം മായിച്ചുകളയാന്‍ കഴിയില്ല, എന്നാല്‍ ആ അക്രമികള്‍ക്ക് നല്‍കുന്ന മാപ്പാകട്ടെ, ഭൂമിയില്‍ ദൈവരാജ്യത്തിന്റെ ഒരു മുന്നാസ്വാദനമാണ്. തിന്മയ്ക്ക് അറുതി വരുത്തുന്ന ദൈവത്തിന്റെ പ്രവൃത്തിയുടെ ഫലമാണിത്. '
പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.