വിദേശികള്‍ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അന്വേഷിച്ചാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: വിദേശികള്‍ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അന്വേഷിച്ചാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാകണമെങ്കില്‍ കൃഷി തന്നെ ആവശ്യമാണ്. കൃഷിയില്ലാതെ മനുഷ്യര്‍ക്ക് നിലനില്‍പ്പില്ല; മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രഭാഷണം നടത്തി. കര്‍ഷകവേദി ചെയര്‍മാന്‍ ടോമി കണ്ണീറ്റുമ്യാലില്‍ വിജയികളെ പരിചയപ്പെടു ത്തി.
ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, എം.എം ജേക്കബ്, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, സി.എം ജോര്‍ജ്, പയസ് കവളംമാക്കല്‍, സിന്ധു ജയിബു, സാബു പൂണ്ടികുളം, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയടത്തു ചാലില്‍, എഡ്വിന്‍ പാമ്പാറ, വി.ടി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നീലൂര്‍ ഇടവകാംഗമായ ഡോമിനിക് ജോസഫ് മഠത്തിപറമ്പില്‍ ഒന്നാം സമ്മാനം നേടി കര്‍ഷക മിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ജെയ്സമ്മ ജെയിംസ് പറയംപറമ്പില്‍, മുത്തോലപുരം രണ്ടും ബീനാ മാത്യു വെട്ടിക്കത്തടം, കാഞ്ഞിരത്താനം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുവകര്‍ഷകനായി ജോയിസ് ജിം വിച്ചാട്ട്, തുടങ്ങനാടും സീനിയര്‍ സിറ്റിസണ്‍ വുമണ്‍ വി ജയിയായി അന്നകുട്ടി പട്ടാംകുളത്തു, രാമപുരവും തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന കാര്‍ഷിക മത്സരമാണ് പാലാ രൂപതയുടെ അടുക്കളത്തോട്ട മത്സരം.
120 ഓളം ഇടവകകളില്‍ നിന്നായി പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്.