കേരളത്തോട് നോ പറഞ്ഞു വിദേശ സഞ്ചാരികള്‍. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം

 
KERALA TOURISM

കോട്ടയം: ക്രിസ്മസ് ന്യൂഇയര്‍ അവധിക്കാലത്ത് വിനോദ സഞ്ചാര മേഖലയ്ക്കു വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

മൂന്നാറിലും വയനാട്ടിലും  വാഗമണ്ണിലും കോവളത്തുമെല്ലാം സഞ്ചാരികളുടെ തിരക്കാണ്.  

കാലാവസ്ഥയും അനുകൂലമായതോടെ ഇത്തവണ ടൂറിസം രംഗത്ത് എല്ലാം ശുഭ സൂചനകളാണെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ജനുവരി പകുതിവരെ ബുക്കിങ് ഉണ്ടെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.

ക്രിസ്മസ് അവധി തുടങ്ങും മുമ്പേ ഇത്തവണ മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് തുടങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം കനത്ത മഞ്ഞുവീഴ്ച ഉണ്ടായതാണ് അപ്രതീക്ഷിത തിരക്കിന് കാരണമായി. ഇപ്പോൾ മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും ആളുകൾ എത്തുന്നുണ്ട്. 

അതേസമയം, വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവില്‍ കുറവുണ്ടായിട്ടുണ്ട്.

 ആഭ്യന്തര സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സീസണ്‍ ആണ് ഇത്തവണത്തേതെന്ന് സംരംഭകര്‍ പറയുന്നു.

വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികള്‍ പണംചെലവഴിക്കുന്ന കാര്യത്തില്‍ പിശുക്കരാണ്. എന്നിരുന്നാല്‍ തന്നെയും അത്യാവശ്യം നല്ലരീതിയില്‍ ചെലവഴിക്കാന്‍ മലയാളികളും തുടങ്ങിയെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

 മൂന്നാറിലേക്ക് എത്തുന്ന ഒരാള്‍ ചുരുങ്ങിയത് 2,000 മുതല്‍ 6,000 രൂപ വരെയെങ്കിലും അവിടെ ചെലവഴിക്കുന്നുണ്ട്.

ഉത്തരേന്ത്യന്‍ സഞ്ചാരികളും വിദേശികളും ഇതില്‍ കൂടുതല്‍ പൈസ മുടക്കുമെന്നാണ് ഇവർ പറയുന്നത്.

എറണാകുളം, തിരുവനന്തപുരം തുടങ്ങി സിറ്റികളില്‍ താമസിക്കുന്നവര്‍ ഹില്‍ ഏരിയകള്‍ തേടി പോകുമ്പോള്‍ ഈ മേഖലകളില്‍ നിന്നുള്ളവര്‍ കടത്തീരമുള്ള സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചരിക്കുന്നത്.

Tags

Share this story

From Around the Web