കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലില്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്. ജനറേറ്റര്‍ റൂമിലാണ് വെല്‍ഡിങ് ജോലിക്കിടെ പൊട്ടിത്തെറിയുണ്ടായത്
Aug 12, 2026, 19:54 IST
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലില്‍ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റര്‍ റൂമിലാണ് വെല്‍ഡിങ് ജോലിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി സത്യപ്രകാശിന് പരിക്കേറ്റു.
ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശില്‍ നിന്ന് ആഫ്രിക്കയിലേക്ക് പോയ സഫയര്‍ IOL സഫയര്‍ IMO കപ്പലിലാണ് സംഭവം. ജനറേറ്റര്‍ തകരാര്‍ മൂലമാണ് കപ്പല്‍ കൊല്ലം പോര്‍ട്ടിലേക്ക് എത്തിച്ചത്. കപ്പലില്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആളിപ്പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.