വിദേശ ഫണ്ടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ത്ത് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

 
cbci
വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയെ ശക്തമായി എതിർത്ത് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ. പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് വ്യക്തമാക്കി. 

എൻജിഒകളെ അനാവശ്യമായി നിയന്ത്രിക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള ബോധപൂർവമായ ശ്രമമാണ് പുതിയ നിയമഭേദഗതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വിഷയത്തിലെ ആശങ്കകൾ അറിയിക്കുന്നതിനായി സിബിസിഐ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാൻ അനുമതി തേടും.

Tags

Share this story

From Around the Web